ജറൂസലം: തെൽ അവീവിൽനിന്ന് ജറൂസലമിലേക്കുള്ള യു.എസ് എംബസി മാറ്റത്തെ അപലപിച്ച് അറബ് ലീഗും കൈറോവിലെ അൽ അസ്ഹർ മതപഠന കേന്ദ്രവും. അന്യായമായ ഇൗ തീരുമാനത്തെയും ജറൂസലമിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെയും എതിർക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് കൈറോ ആസ്ഥാനമായുള്ള അറബ് ലീഗ് ആഹ്വാനം ചെയ്തു. അറബ്, മുസ്ലിംകളുടെ വികാരത്തിനു നേർക്കുള്ള തുറന്ന ആക്രമണവും അന്തർദേശീയ നിയമത്തിെൻറ നഗ്നമായ ലംഘനവുമാണിത്. മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും അറബ് ലീഗ് പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാനായി അടിയന്തര യോഗം ചേരാനും അറബ് ലീഗ് തീരുമാനിച്ചു. സയണിസ്റ്റുകൾക്ക് അനുകൂലമായി നിൽക്കുന്ന രാജ്യങ്ങളുടെ നിലപാടുകളെ തള്ളിക്കളയണമെന്നും അതിനു സമാധാനത്തിെൻറതായ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്നും ഇൗജിപ്തിലെ അൽ അസ്ഹർ മതപഠന കേന്ദ്രവും ആഹ്വാനം ചെയ്തു.
കൂട്ടക്കുരുതി –ഫലസ്തീൻ
ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിെൻറ നടപടി കൂട്ടക്കൊലയെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. ആക്രമികളെ പിരിച്ചുവിടാനുള്ള അവസാന ശ്രമമെന്ന നിലക്കാണ് തിരിച്ചടിച്ചതെന്നാണ് ഇസ്രായേലിെൻറ വാദം.
മഹത്തായ ദിനമെന്ന് ട്രംപ്
വാഷിങ്ടൺ: ഇസ്രായേലിെൻറ മഹത്തായ ദിനമാണിതെന്നായിരുന്നു എംബസി മാറ്റത്തെത്തുടർന്നുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രതികരണം. കടുത്ത പ്രതിഷേധങ്ങളും കൊലകളുമൊന്നും ഇത്തരമൊരു അഭിപ്രായപ്രകടനത്തിൽനിന്ന് ട്രംപിെന പിന്തിരിപ്പിച്ചില്ല. മാത്രമല്ല, പ്രതിഷേധത്തെക്കുറിച്ച് ഒരു പരാമർശംപോലും നടത്താതെ പകരം എംബസി ഉദ്ഘാടനത്തിെൻറ ദൃശ്യങ്ങൾ ഫോക്സ് ന്യൂസ് ചാനൽ വഴി വീക്ഷിക്കാൻ തെൻറ ട്വിറ്റർ അനുയായികളെ ട്രംപ് ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ യു.എസ് പ്രതിനിധി സംഘത്തിൽ ഉപ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് സുള്ളിവൻ, ട്രഷറി െസക്രട്ടറി സ്റ്റീവ് നുഷിൻ, ട്രംപിെൻറ മകൾ ഇവാൻക, മരുമകൻ ജാരദ് കുഷ്നർ എന്നിവരും ഉൾപ്പെട്ടിരുന്നു.
ചരിത്രം കുറിച്ച നടപടിയെന്നാണ് എംബസി മാറ്റത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. വൈകീട്ട് നാലിനാണ് യു.എസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാെൻറ നേതൃത്വത്തിൽ എംബസി ഉദ്ഘാടനച്ചടങ്ങ് നടന്നത്. ചടങ്ങിൽ പെങ്കടുത്തവരെ വിഡിയോ കോൺഫറൻസ് വഴി ട്രംപ് അഭിസംബോധന ചെയ്തു. ചടങ്ങ് നടന്ന മേയ് 14 ഇസ്രായേലിെൻറ സ്ഥാപക ദിനവുമാണ്.
2017 ഡിസംബറിലാണ് ഫലസ്തീൻ സമാധാനശ്രമങ്ങൾക്ക് തുരങ്കംവെച്ച് ട്രംപ് എംബസി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം യു.എസ് കാലങ്ങളായി പിന്തുടർന്ന നയം അട്ടിമറിച്ച് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.
ട്രംപിനെ ചർച്ചിലിനോടുപമിച്ച് ഇസ്രായേൽ മന്ത്രി
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോടുപമിച്ച് ഇസ്രായേൽ മന്ത്രി. യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയ ഡോണൾഡ് ട്രംപ് 21ാം നൂറ്റാണ്ടിലെ ചർച്ചിലാണെന്നാണ് ഇസ്രായേൽ നീതിന്യായ മന്ത്രി െഎലത് ഷക്കീദ് വിശേഷിപ്പിച്ചത്. എംബസി മാറ്റം ഉടമക്ക് സ്വന്തം ഭൂമി തിരിച്ചുകിട്ടുന്നതുപോലെയാണെന്നും െഎലത് പറഞ്ഞു. മുൻ യു.എസ് പ്രസിഡൻറുമാർ എംബസിമാറ്റത്തിനു തയാറായിരുന്നില്ല.
ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം വേണമെന്ന് കാലങ്ങളായുള്ള ഫലസ്തീെൻറ ആവശ്യത്തിന് തുരങ്കം വെക്കുന്ന തീരുമാനമാണ് ട്രംപിെൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.